Ticker

6/recent/ticker-posts

പശ്ചിമഘട്ടം

പശ്ചിമഘട്ടം


ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം(Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.
അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

പ്രത്യേകതകൾ



1440 കിലോമീറ്റർ നീളവും ശരാശരി 900 മീറ്റർ ഉയരവുമുള്ള സഹ്യപർവ്വതം അത്യപൂർവ്വ ജൈവകലവറയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്‌. 2695 മീറ്റർ ആണ്‌ ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ്‌ വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം,പെരിയാർ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു.
30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ളഓരോ ചെറിയ വിടവുകളൊഴിച്ചാല് പശ്ചിമഘട്ടം തുടര്ച്ചയായ മലനിരയാണ്. നിരവധി നദികൾ പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ട്അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്‌. നദികളിൽ പലതുംജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റർ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്‌. ജന്തു വൈവിധ്യത്തിന് പുറമേ,ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ,ലോകം ഇതേവരെ കണ്ടില്ലാത്ത തരം-ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു


Post a Comment

0 Comments