ശ്രീനാരായണഗുരു (1856 – 1928)
1. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍.
-ശ്രീ നാരായണഗുരു
2. ശ്രീ നാരായണഗുരു ജനിച്ചത്
-ചെമ്പഴന്തിയില്‍ (1856 ആഗസ്റ്റ് 20)
3. ശ്രീനാരായണ ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്
-ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
4. ശ്രീനാരായണഗുരുവിന്‍റെ മാതാപിതാക്കള്‍
-മാടന്‍ ആശാന്‍, കുട്ടിയമ്മ
5. ശ്രീനാരായണഗുരുവിന്‍റെ ഭാര്യയുടെ പേര്
-കാളി
6. ശ്രീനാരായണഗുരുവിന്‍റെ ഭവനം
-വയല്‍വാരം വീട്
7. ‘നാണു ആശാന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്
-ശ്രീനാരായണഗുരു
8. ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍
-രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ
9. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി
-ജി. ശങ്കരക്കുറുപ്പ്
10. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം
-1882
11. കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
-1891
12. ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
-1895 (ബംഗ്ലൂരില്‍ വച്ച്)
13. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
-1912 (ബാലരാമപുരത്ത് വച്ച്)
14. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
-1914
15. ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
-1916
16. ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന
-ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
17. ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
-ശിവഗിരി
18. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
-കുമാരനാശാന്‍
19. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്
-ചട്ടമ്പിസ്വാമികള്‍ക്ക്
20. അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്.
-ശ്രീനാരായണ ഗുരു
21. ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി
-കാളിമാല
22. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ്
-ആത്മോപദേശ ശതകം
23. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം
-1897
24. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം
-ജാതിമീമാംസ
25. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം
-1887
26. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം
-1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)
27. ശ്രീ നാരായണഗുരുവിന്‍റെ പ്രധാന രചനകള്‍
-ആത്മോപദേശശതകം, ദര്‍ശനമാല, ദൈവദശകം, നിര്‍വൃതി പഞ്ചകം, ജനനീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക, അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം, കുണ്‌ഡലിനിപ്പാട്ട്, വിനായ കാഷ്ടകം, തേവാരപ്പതികള്‍, തിരുക്കുറല്‍ വിവര്‍ത്തനം, ജ്ഞാനദര്‍ശനം, കാളീനാടകം, ചിദംബരാഷ്ടകം, ഇന്ദ്രിയ വൈരാഗ്യം, ശ്രീകൃഷ്ണ ദര്‍ശനം
28. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം
-1898
29. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.
-അരുവിപ്പുറം ശിവപ്രതിഷ്ഠ
30. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ
-പിള്ളത്തടം ഗുഹ
31. “ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത്
-അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍
32. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത്
-ശ്രീനാരായണ ഗുരു
33. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്
-ശ്രീനാരായണ ഗുരു
34. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
-ശ്രീ നാരായണഗുരു (1965)
35. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
-1967 ആഗസ്റ്റ് 21
36. മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
-ശ്രീ നാരായണഗുരു (2009)
37. നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
-ശ്രീനാരായണ ഗുരു
38. “സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്
-ശ്രീ നാരായണ ഗുരു
39. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം
-1903 മെയ് 15
40. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത്
-ഡോ.പല്‍പ്പു
41. എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം
-അരുവിപ്പുറം ക്ഷേത്രയോഗം
42. എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്
-വാവൂട്ടുയോഗം
43. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്
-എസ്.എന്‍.ഡി.പി
44. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍
-ശ്രീ നാരായണഗുരു
45. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍
-ഡോ. പല്‍പ്പു
46. S.N.D.P യുടെ ആദ്യ സെക്രട്ടറി
-കുമാരനാശാന്‍
47. S.N.D.P യുടെ മുഖപത്രം
-വിവേകോദയം
48. വിവേകോദയം ആരംഭിച്ച വര്‍ഷം
-1904
49. വിവേകോദയം പത്രത്തിന്‍റെ ആദ്യ പത്രാധിപന്‍
-കുമാരാനാശന്‍
50. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം
-യോഗനാദം
51. S.N.D.P യുടെ ആസ്ഥാനം
-കൊല്ലം
52. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം
-1912
53. അഷ്ടഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം
-ശിവഗിരി ശാരദ മഠം
54. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം
-1913
55. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം
-1916
56. ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം
-1924
57. ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അധ്യക്ഷന്‍
-ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)
58. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്
-ആലുവ സമ്മേളനം
59. ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം
-ശ്രീലങ്ക
60. ശ്രീ നാരായണഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം
-1919-ല്‍
61. ശ്രീ നാരായണഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം
-1926-ല്‍
62. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത്
-1922 നവംബര്‍ 22
63. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി
-സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു)
64. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്
-1925 മാര്‍ച്ച് 12
65. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
-ശിവഗിരി
66. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത്
-കാവി വസ്ത്രം
67. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവന്‍കോട് ക്ഷേത്രത്തിലാണ്.
68. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍
-കളവന്‍കോട്, ഉല്ലല, വെച്ചൂര്‍, കാരമുക്ക്, മുരുക്കുംപുഴ
69. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്‍
-ശ്രീനാരായണ ഗുരു
70. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം
-വെള്ള
71. ശ്രീനാരായണഗുരു സമാധിയായത്
-ശിവഗിരി (1928)
72. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്
-കുന്നിന്‍ പുറം
73. ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍
-ഗുരു
74. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്
-ആര്‍. സുകുമാരന്‍
75. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ് അവാര്‍ഡ് ലഭിച്ചത്
-ശശി തരൂര്‍
76. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍
-കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി)
77. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത്
-പെരുമ്പടവം ശ്രീധരന്‍
78. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത്
-പി.എ. ബക്കര്‍
79. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത്
-കിളിമാനൂര്‍ കേശവന്‍
80. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്.
-ശ്രീനാരായണഗുരു
81. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്
-കെ.പി. കറുപ്പന്‍
82. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.
-രാമപുരത്ത് വാര്യര്‍
83. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്
-കോട്ടയത്ത് വച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം (1927)
84. ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്
-നവിമുംബൈ (മഹാരാഷ്‌ട്ര)
85. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത്
-ടി. ഭാസ്കരന്‍
0 Comments