Ticker

6/recent/ticker-posts

Village Field Assistant Exam date and Syllabus

Village Field Assistant Exam date and Syllabus


ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ അപേക്ഷിച്ചവർക്കു നവംബർ 04, 2017 ശനിയാഴ്ച ആണ് പരീക്ഷ. ഇവർക്ക് 21.10.2017 മുതൽ PSC - യുടെ വെബ്‌സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ലഭ്യമാകും.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നി ജില്ലകളിൽ അപേക്ഷിച്ചവർക്കു നവംബർ 18, 2017 ശനിയാഴ്ച ആണ് പരീക്ഷ. ഇവർക്ക് 04.11.2017 മുതൽ PSC - യുടെ വെബ്‌സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ലഭ്യമാകും.

കൊല്ലം, എറണാകുളം, മലപ്പുറം, കാസർഗോഡ് എന്നി ജില്ലകളിൽ അപേക്ഷിച്ചവർക്കു നവംബർ 25, 2017 ശനിയാഴ്ച ആണ് പരീക്ഷ. ഇവർക്ക് 10.11.2017 മുതൽ PSC - യുടെ വെബ്‌സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ലഭ്യമാകും.

സിലബസ്

ലഘുഗണിതം, 
മാനസികശേഷി, 
General Knowledge, 
Current Affairs, 
കേരള നവോത്ഥാനം, 
General English 
ഇത്രയുമാണ് സിലബസ്സിൽ ഉള്ളത്. 

വിശദമായ സിലബസ് 

1.ലഘുഗണിതം


സംഖ്യകളും അടിസ്ഥാന ക്രിയകളും
ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും
ശതമാനം
ലാഭവും നഷ്ടവും
സാധാരണ പലിശയും കൂട്ടുപലിശയും
അംശബന്ധവും അനുപാതവും
സമയവും ദൂരവും
സമയവും പ്രവൃത്തിയും
ശരാശരി
കൃത്യങ്കങ്ങൾ
ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം
പ്രോഗ്രഷനുകൾ

2. മാനസികശേഷി

സീരീസ്
ഗണിതചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശനങ്ങൾ
സ്ഥാനനിർണ്ണായ പരിശോധനന
സമാനബന്ധങ്ങൾ
ഒറ്റയാനെ കണ്ടെത്തുക
സംഖ്യാവലോകന പ്രശ്ങ്ങൾ
കോഡിങ് ഡികോഡിങ്
കുടുംബ ബന്ധങ്ങൾ
ദിശാബോധം
ക്ലോക്കിലെ സമയവും കോണളവും
ക്ലോക്കിലെ സമയവും പ്രതിബിംബവും
കലണ്ടറും തിയതിയും

3. General Knowledge

സിലബസ്സിൽ General knowledge എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ആയതിനാൽ താഴെ പറയുന്നതും അല്ലാത്തതും ആയ പൊതുവായ ഏതു ഭാഗത്തു നിന്നും ചോദ്യങ്ങൾ വരാവുന്നതാണ്.

കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം, സാമൂഹികവും സാമ്പത്തികവും വ്യവസായികവുമായ നേട്ടങ്ങൾ.
ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം, സാമൂഹികവും സാമ്പത്തികവും വ്യവസായികവുമായ നേട്ടങ്ങൾ.
നദികളും നദീതട പദ്ധതികളും
ധാതു വിഭവങ്ങളും പ്രധാന വ്യവസായങ്ങളും
വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഭൗതികവും വ്യവസായികവും സാംസ്‌കാരികവുമായ അടിസ്ഥാന വിവരങ്ങൾ

മധ്യകാല ഇന്ത്യ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻറെ കാരണങ്ങളും ഫലങ്ങളും, ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഇന്ത്യയുടെ വിദേശനയം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇന്ത്യചരിത്രത്തിലെ അവലോവനം.

ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികൾ, ആസൂത്രണം, ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ, കേന്ദ്രസംസ്ഥാന ഗ്രാമവികസന പദ്ധതികൾ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ

1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, ദേശീയ മനുഷ്യാവകാശ കമ്മീഷനും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും , വിവരാവകാശ നിയമം, കേന്ദ്ര-സംസ്ഥാന വിവരവാകാശ കമ്മീഷനുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള 1989-ലെയും 1995-ലെയും നിയമങ്ങൾ, 1955-ലെ പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീശാക്തീകരണം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ, സൈബർ നിയമങ്ങൾ തുടങ്ങിയവയെകുറിച്ചുള്ള പ്രാഥമിക അറിവ്.

വിവിധ രാജ്യങ്ങളെ കുറിച്ചുള്ള ചരിത്രവും ഭൂമി ശാസ്ത്രപരവും ആയിട്ടുള്ള വിവരങ്ങൾ

മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
രോഗങ്ങളും രോഗകാരികളും
കേരളത്തിലെ ആരോഗ്യക്ഷേമപ്രവർത്തനങ്ങൾ
കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
വനങ്ങളും വനവിഭവങ്ങളും
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‍നങ്ങളും

ആറ്റവും ആറ്റത്തിന്റെ ഘടനയും
ആയിരുകളും ധാതുക്കളും
മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
ഹൈഡ്രജനും ഓക്സിജനും
രസതന്ത്രം ദൈനംദിന ജീവിതത്തിൽ
ദ്രവ്യവും പിണ്ഡവും
പ്രവർത്തിയും ശക്തിയും
ഊർജ്ജവും അതിൻറെ പരിവർത്തനവും
താപവും ഊഷ്മാവും
പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
ശബ്ദവും പ്രകാശവും
സൗരയൂഥവും സവിശേഷതകളും

4. Current Affairs

രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കല-സാംസ്കാരികം, കായികം, തുടങ്ങിയ മേഖലകളിലെ ദേശീയവും അന്താരാഷ്ട്രീയവുമായ സമകാലീന സംഭവങ്ങൾ

5. കേരള നവോത്ഥാനം

6. General English


Post a Comment

0 Comments