Ticker

6/recent/ticker-posts

TOP GK 4 ML

1. ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നതാര്?
രാഷ്ട്രപതി

2. ഇന്ത്യയിൽ ലോകസഭ അംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
25

3. ഏത് ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത്?
സംസ്‌കൃതം

4. ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
ശ്രീനാരായണ ഗുരു

5. കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്?
കുന്നത്തൂർ

6. ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്❓
ഉത്തർപ്രദേശ് 

7. മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉല്പാദനത്തിനാണ് പ്രസിദ്ധം❓
വജ്രം 

8. ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ❓
രാസവള വ്യവസായം 

9. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്❓
ഗോപാല കൃഷ്ണ ഗോഖലെ

10. ക്വിറ്റ്‌ ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം ❓
മുംബൈ സമ്മേളനം

11. അഖിലേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചത് എവിടെയാണ് ❓
ധാക്ക

12. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയ മഹാൻ ആരാണ്?
മന്നത്ത് പത്മനാഭൻ

13. ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916 ൽ മലബാറിൽ ആരംഭിച്ചത്?
കെ പി കേശവ മേനോൻ

14. ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി ആര്?
സി ശങ്കരൻ നായർ

15. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
വെങ്ങാനൂർ

16. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്നാണ്?
2002 ജനുവരി 26

17. കണക്ടിങ് ഇന്ത്യ താഴെ പറയുന്നവയിൽ എന്തിന്റെ മുദ്രാവാക്യം ആണ്?
ബി.എസ്.എൻ.എൽ

18. ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത് എന്നാണ്?
1950 ജനുവരി 24

19. മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം ഏത്?
ഭാഗം മൂന്ന്

20. മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപെടുത്തിയിരിക്കുന്ന ഭരണഘടന ഭേദഗതി?
42 ആം ഭേദഗതി

21. ഇന്ത്യയിൽ മൗലിക അവകാശങ്ങളുടെ എണ്ണം എത്രയാണ്?
6

22. കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷനർ ആരാണ്?
വിൻസൻ എം പോൾ

23. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
ജിസാറ്റ്‌ 9

24. 2015-16 വർഷത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത്?
കൊല്ലം

25. 2017 ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്?
കാനഡ

2️6. സംസ്‌ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ആരാണ്?
വി എസ് അച്യുതാനന്ദൻ

27. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര്?
ജോർജ് കുര്യൻ

2️8. 2017 ലെ പ്രഥമ ഒ എൻ വി പുരസ്‌കാര ജേതാവ് ❓
സുഗതകുമാര

29. താഴെ പറയുന്നവരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആരാണ്❓
കമൽ 

30. താഴെ പറയുന്നവരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആരാണ് ❓
ഊർജിത് പട്ടേൽ 

31. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ❓
ആർദ്രം 

3️2. 2017 ലെ അണ്ടർ 17 ഫുട്ബോൾ വേൾഡ് കപ്പിന് വേദിയായി തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം ❓
ഇന്ത്യ 

3️3. ദക്ഷിണ റയിൽവെയുടെ ആസ്ഥാനം എവിടെയാണ് ❓
ചെന്നൈ 

3️4. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ❓
മാഹി 

3️5. ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ് ❓
ബ്രഹ്മപുത്ര 

36. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം?
അഞ്ജു ബോബി ജോർജ്

37. വി ടി ഭട്ടത്തിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം?
നമ്പൂതിരി

38. ഗാന്ധിജി വൈക്കത്ത് എത്തിയ വർഷം?
1925

39. കേരള ഗാന്ധി എന്ന അപര നാമത്തിൽ അറിയപെടുന്ന സ്വാതന്ത്ര്യ സമര സേനാനി?
കെ കേളപ്പൻ

40. ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം ❓
2008 നവംബർ 

41. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ❓
ഉത്തരായന രേഖ 

42. ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്തിൽ ആണ് ❓
ലാലാ ഹാർദയാൽ

43. ഇംഗ്ലീഷ് അക്ഷരമാലയിലെ അഞ്ച് സ്വരാക്ഷരങ്ങളും പേരിലുള്ള സസ്യം ?
കോളിഫ്ലവർ

44. ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഏക ബിഷപ്പ് ?
ജോൺ റിച്ചാർഡ്സൺ

45. ഭ്രംശ താഴ്‌വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ❓
നർമദ 

4️6. ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ❓
സർദാർ വല്ലഭായ് പട്ടേൽ 

47. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ❓
കേസരി


Post a Comment

0 Comments