Ticker

6/recent/ticker-posts

ഭഗവത്ഗീത പ്രശ്നോത്തരി | Bhagavad Gita Quiz : 4


151. എന്താണ് സമത ?
ഇഷ്ട്ടാനിഷ്ട്ടങ്ങളിലുള്ള നിര്‍വികാരത

152. എന്താണ് തപസ്സ് ?
ഇന്ദ്രിയ സംമയമനത്തോട് കൂടിയ ശാസ്ത്രയുക്തമായ ധ്യാനവും ഏകാഗ്രതയും

153. എന്താണ് ദാനം ?
കാലദേശമനുസരിച്ച് ശ്രദ്ധയോടുകൂടി യഥാശക്തി അര്‍ഹാമായവര്‍ക്ക് നല്‍കുന്ന സമര്‍പ്പണം

154. എന്താണ് യശസ്സ് ?
 ധര്‍മ്മം ചെയ്തു സംഭാദിച്ച സത്കീര്‍ത്തി

154. എന്താണ് അയസ്സ് ?
അധര്‍മ്മത്തില്‍നിന്നുള്ള അപകീര്‍ത്തി

155. എന്താണ് ധര്‍മ്മം ?
ശ്രദ്ധയോടുകൂടിയ കര്‍മമാനുഷ്ട്ടാനമാണ്

156. എന്താണ് ശ്രദ്ധ ?
വിവേകബുദ്ധിയോട്കൂടിയ ഏകാഗ്രതയാണ് ശ്രദ്ധ

157. പന്ത്രണ്ട് ആദിത്യന്മാര്‍ ആരൊക്കെയാണ് ?
വിഷ്ണു, ശുക്രന്‍, ആര്യമാവ്‌, ധാമാവ്, ത്വഷ്ടാവ്, പൂഷ്വാവ്, വിവസ്വാന്‍, സവിതാവ്, മിത്രന്‍, വരുണന്‍, അംശന്‍, ഭഗന്‍

158. ജ്യോതിസ്സുകള്‍ ആരെല്ലാം ?
സൂര്യന്‍, അഗ്നി, ഇന്ദ്രന്‍

159. ആര്യമാവ് ആരാണ് ?
സര്‍വ പിതൃക്കളുടെയും പിതാവ്

160. യമന്‍ ആരാണ് ?
സംയമനം ഉള്ളവനാണ് യമന്‍

161. സംയമനം ഏന്താണ് ?
ധര്‍മാധര്‍മ്മവിചാരം ചെയ്ത് അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ഉള്ള കഴിവാണ് സംയമനം

162. മകര മത്സ്യം എന്താണ് ?
തിമിംഗലമാണ്

163. ഗായത്രിയുടെ സവിശേഷത എന്ത് ?
വേദങ്ങളുടെ അമ്മയാണ് ഗായത്രി

164. ഭഗവാന്‍ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യഭഗവാന്

165. ഭൂമിയില്‍ ആദ്യമായി ഉണ്ടായത് എന്താണ് ?
ശബ്ദം

166. ശബ്ദത്തില്‍നിന്ന് എന്ത് ഉണ്ടായി ?
ആകാശം

167. ആകാശത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
വായു

168. വായുവില്‍ നിന്ന് എന്ത് ഉണ്ടായി ?
അഗ്നി

169. അഗ്നിയില്‍നിന്ന് എന്ത് ഉണ്ടായി ?
രസം

170. രസത്തില്‍നിന്ന് എന്ത് ഉണ്ടായി ?
വെള്ളം

171. വെള്ളത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
ഗന്ധം

172. ഗന്ധത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
ഭൂമി

173. എന്താണ് ഫലം ?
'ഇതുകൊണ്ട് അവ സിദ്ധിക്കും' എന്ന അറിവാണ് ആ  വിഷയത്തിന്റെ ഫലം

172. എന്താണ് ഉപപത്തി ?
ഏതു വിഷയത്തിലാണോ യുക്തിയുക്തമായി വിചാരം ചെയ്ത് അന്തിമ നിഗമനത്തില്‍ എത്തിയിട്ടുള്ളത് ആ വിഷയമാണ്‌ ഉപപത്തി

173. എന്താണ് ഗീതയിലെ ഉപപത്തി ?
ആത്മ തത്വമാണ് ഗീതയിലെ ഉപപത്തി, ആത്മ തത്വം അറിഞ്ഞവര്‍ ആരോ അവര്‍ ജീവിതസാക്ഷാല്‍കാരം നേടുന്നു. ഇതാണ് ഗീതയിലെ അന്തിമ നിഗമനം

Post a Comment

0 Comments