Ticker

6/recent/ticker-posts

രക്തം- രക്തപര്യയനം


1. ജീവന്‍റെ നദി എന്നറിയപ്പെടുന്നതാണ് _?
രക്തം
ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള  സംയോജക കലയാണ് രക്തം

2. ഏറ്റവും വലിയ രക്താണു?
ശ്വേതരക്താണു (WBC)
അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നു തരം രക്താണുക്കളാണുള്ളത്.

3. ഏറ്റവും വലിയ ശ്വേതരക്താണു?
മോണോസൈറ്റ്

4. എറിത്രോസൈറ്റുകള്‍ എന്നറിയപ്പെടുന്നത്?
അരുണ രക്താണുക്കൾ (RBC)

5. അരുണ രക്താണുക്കള്‍ക്ക് ആകൃതി വ്യത്യാസം വരുന്നത് ഏതു രോഗ ലക്ഷണമാണ്?
സിക്കിള്‍സെല്‍ അനീമിയ

6. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് ?
പ്ലീഹ (spleen)
അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് കരളിലും പ്ലീഹയിലുമാണ്.

7. ശരീരത്തിൽ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന രക്താണു?
ശ്വേതരക്താണു.

8. അരുണ രക്താണുക്കള്‍ക്ക് ചുവന്ന നിറം നല്‍കുന്ന ഘടകം  ആണ്?
ഹീമോഗ്ലോബിൻ

9. ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
ഇരുമ്പ്

10. ശ്വേത രക്താണുക്കൾ ക്രമാതീതമായി വര്‍ക്കുന്ന തരം രോഗം?
രക്താര്‍ബുദം
(ലുക്കീമിയ)

11. ചുവന്ന രക്താണുക്കളുടെ ജീവിത ദൈർഘ്യം?
120 ദിവസം

12. ശ്വേത രക്താണുക്കൾ (wbc) ടെ ജീവിത ദൈർഘ്യം?
10-15 ദിവസം

13. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നത് _ ലാണ്?
അസ്ഥിമജ്ജയില്‍ (bone marrow)

14. ശരീരത്തിലെ പോരളികള്‍/ പട്ടാളക്കാർ എന്നിങ്ങനെ അറിയപ്പെടുന്ന രക്താണുക്കൾ?
WBC

15.രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവ് നല്‍കുന്ന ഘടകം?
ഹീമോഗ്ലോബിൻ

16. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കോശങ്ങളാണ്_?
പ്ലേറ്റ്ലറ്റുകള്‍

17. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിൻ?
വൈറ്റമിന്‍ K

18. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൂലകം?
കാല്‍സ്യം

19. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍?
ഫാബ്രിനോജന്‍

20. രക്തം കട്ടിയാകാന്‍ എടുക്കുന്ന സമയം?
6 മിനിറ്റ്

21. രക്തം രക്തക്കുഴലുകളില്‍ കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
ഹെപ്പാരിന്‍

22. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം സിട്രേറ്റ്

23. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫൈബ്രിനോജൻ, കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ഹെപ്പാരിന്‍ എന്നിവ നിര്‍മിക്കുന്നത് എവിടെയാണ്?
കരളില്‍

24. രക്തം കട്ടപിടിച്ച ശേഷം ഊറി വരുന്ന ദ്രാവകം?
സീറം

25. മുറിവുകളില്‍ രക്തം കട്ടപിടിക്കാത്ത ജനിതക രോഗമാണ് _?
ഹീമോഫീലിയ

26. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്?
5-6 ലിറ്റർ

27. രക്തത്തിലെ ദ്രാവക ഭാഗമാണ് _?
പ്ലാസ്മ

28. രക്തത്തിൽ എത്ര ശതമാനമാണ് പ്ലാസ്മ?
55%

29. പ്ലാസ്മയുടെ നിറം?
ഇളം മഞ്ഞ (വൈക്കോൽ മഞ്ഞ)

30. രക്തത്തിൽ ആന്‍റിബോഡികള്‍ സ്ഥിതിചെയ്യുന്ന ഭാഗമാണ് ?
പ്ലാസ്മ.

31. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്‍റെ അളവ്?
5-6 ലിറ്റർ

32. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?
300 മില്ലിലിറ്റര്‍

33. രക്തത്തിലെ പ്രധാന ലോഹം?
ഇരുമ്പ്

34. രക്തത്തിലെ pH മൂല്യം എത്ര?
7.4

35. മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധമാക്കുന്ന അവയവം?
വൃക്ക
ഓക്സീകരണത്തിലൂടെ ശുദ്ധരക്തമാകുന്നത് ശ്വാസകോശവുമാണ്

36. ഏറ്റവും ചെറിയ രക്തക്കുഴലുകള്‍ അറിയപ്പെടുന്ന പേരാണ്_?
കാപ്പില്ലറികള്‍

37. ഏറ്റവും വലിയ രക്തക്കുഴല്‍?
അയോര്‍ട്ട (മഹാ ധമനി)

38. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകളാണ്___?
ധമനികള്‍ (ആര്‍ട്ടറി)
അശുദ്ധരക്തം  വഹിക്കുന്നവയാണ്  സിരകൾ (വെയിന്‍സ്)

39. ഏറ്റവും വലിയ സിര?
ഇന്‍ഫീരിയര്‍ വീനെക്കാവ

40. തലയിൽ നിന്നും അശുദ്ധ  രക്തം ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകൾ?
ജൂഗുലാര്‍ വെയിന്‍

41. രക്ത ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗം
രക്തസമ്മർദ്ദം

42. രക്തത്തിനും ശരീര കലകള്‍ക്കുമിടയിലെ ഇടനിലക്കാരന്‍ ആണ് _?
ലിംഫ്

43. ചെറുകുടലില്‍ നിന്ന് പോഷകങ്ങള്‍ ശേഖരിച്ച് കോശങ്ങളിലെത്തിക്കുന്നത് _ ആണ്?
രക്തം

44. ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത് _ആണ്?
രക്തം

45. മനുഷ്യ ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത് _?
പ്ലീഹ (Spleen). 

Post a Comment

0 Comments