Ticker

6/recent/ticker-posts

Current Affaires - January 2019


ജനുവരി 1. റെയിൽ വേ ബോർഡിന്റെ പുതിയ ചെയർമാൻ - വി. കെ. യാദവ്

# 2018 ലെ മാതൃഭൂമി പുരസ്കാരത്തിന് അർഹനായത് - എൻ. എസ്. മാധവൻ
# ആന്ധ്രപ്രദേശ് ഹൈക്കോടതി അമരാവതിയിൽ നിലവിൽ വന്നു. 25 - ആമതു ആന്ത്രാപ്രദേശ് ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് സി. പ്രവീൺ കുമാർ.
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ തെലങ്കാന ഹൈക്കോടതിയുടെ (ഹൈദരാബാദ്) ചീഫ് ജസ്റ്റിസായും സ്ഥാനമേറ്റു.
+ ആഗോള കുടുബ ദിനം
+ ആർമി മെഡിക്കൽ കോർപ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം

 2. ബ്രസീൽ പ്രസിഡന്റായി ജൈർബൊൽസൊനാരോ അധികാരമേറ്റു.


3. ചന്ദ്രന്റെ ഇരുണ്ട ഭാഗങ്ങളിൽ വിക്ഷേപണവാഹനം (ചാങ്ഇ - 4) എത്തിക്കുന്ന ആദ്യ രാജ്യമായി ചൈന.

# മെറ്റീരിയൽസ് റിസേർച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സി. എൻ. ആർ. റാവു പുരസ്കാരം എംജി വിസി പ്രഫ. സാബു തോമസിന്.

4. ഗ്ലോബ് സോക്കർ പുരസ്ക്കാരം ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്


5. പ്രോ കബഡി ലീഗ് കിരീടം ബെംഗളുരു ബുൾസിന്.


6. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയായി ഇന്ത്യക്കാരി അരുണിമ സിൻഹ. 2013 ൽ എവറസ്റ്റും കീഴടക്കിയിരുന്നു.


7. ഓസ്ട്രേലിയയിൽ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പരമ്പര വിജയം (2-1).

 # ചൈനയിലെ ഇന്ത്യൻ സ്ഥാനപതിയായി വിക്രം മിസ്രി ചുമതലയേറ്റു.
# ബൊഹീമിയൻ റാപ്സഡിക്കു മികച്ച സിനിമക്കുളള ഗോൾഡൻ ഗോബ് പുരസ്കാരം. മികച്ച നടൻ റാമി മാലിക്, നടി ഗ്ലെൻ ക്ലോസ്

8. ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധിയുടെ (ഐ എം ഫ്) ചീഫ് ഇക്കണോമിസായി ചുമതലയേറ്റു. ഇതിനു മുൻപ് രഘുറാം രാജനാണ് ഈ പദവിയിലെത്തിയ ഇന്ത്യക്കാരൻ.

# ബംഗ്ലാദേശ്  പ്രധാനമന്ത്രിയായി നാലാം തവണ ഷെയ്ഖ് ഹസീന അധികാരമേറ്റു.

9. പ്രവാസി ഭാരതീയ ദിനം


10. ദേശീയ സീനിയർ വനിതാ വോളിയിൽ കേരളം ജേതാക്കളായി. റെയിൽവേയെ തോൽപിച്ചു.

# രാജ്യാന്തര ബോക്സിങ് 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മേരി കോം ഒന്നാം റാങ്കിലെത്തി.
+ ലോക ചിരി ദിനം

11.  ചിത്രശിൽപകലാ രംഗത്ത് സമഗ്ര സംഭാവനയ്ക്കു  സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്കാരം (ഒന്നര ലക്ഷം രൂപ) ചിത്രകാരൻ പി. ഗോപിനാഥിന്.


12. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി ദുർബലരായവർക്ക് 10% സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി.

+ ദേശീയ യുവജന ദിനം

14. മികച്ച രാഷ്ട്രനേതാവിനു നൽകു ന്ന് ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.

# സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം (ഒരു ലക്ഷം രൂപ) ഗായിക പി. സുശീലക്ക് സമർപ്പിച്ചു.

15. ദേശീയ നിയമ സർവകലാശാലയായ നുവാൽസിന്റെ വൈസ് ചാൻസലറായി ഡോ. കെ.സി. സണ്ണിയെ നിയമിച്ചു.

+ ദേശീയ കരസേന ദിനം

16. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം (2015), അക്ഷയപാത്ര ഫൗണ്ടേഷൻ (2016), സുലഭ്  ഇന്റർ നാഷണൽ (2016), ഏകാൽ അഭിയാൻ ട്രസ്റ്റ് (2017), ദ് നിപ്പോൺ ഫൗണ്ടേഷൻ ചെയർമാൻ യോഹേയ് സസാകാവ (2018) എന്നിവർക്ക് ഗാന്ധി സമാധാന സമ്മാനം. ഒരു കോടി രൂപയും പ്രശംസാ പത്രവും ഫലകവുമാണ് അവാർഡ്.


17. കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുസ്വതന്ത്രനായി വിജയിച്ച കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി.


18. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സുപ്രീം കോടതിയിൽ ജഡ്ജിമാരായി സ്ഥാനമേറ്റു.

# ഇന്ത്യ ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര ആദ്യമായി സ്വന്തമാക്കി (2-1).

19. യുഎയുടെ പ്രഥമ ഷെയ്ഖ് സൗദ് രാജ്യാന്തര പുരസ്കാരം സി.എൻ.ആർ. റാവുവിന്.


20. സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം (3 ലക്ഷം രൂപ) കർണാടകയിലെ നാടകപ്രവർത്തകനായ പ്രസന്നയ്ക്ക് സമ്മാനിച്ചു.


22. മലയാള ഭാഷക്കുള്ള സംഭാവനക്ക് രാഷ്ട്രപതിനൽകുന്ന ആദ്യ ശ്രേഷ്ഠഭാഷാ പുരസ്കാരത്തിന് ഡോ. വി. ആർ. പ്രേബോധചന്ദ്രൻ നായരെ തെരഞ്ഞെടുത്തു.

# രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ 2018ലെ മികച്ച ടെസ്റ്റ് താരം, ഏകദിന താരം. ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ വിരാട് കോഹ്ലി സ്വന്തമാക്കി. ഇന്ത്യൻ താരം ഋഷഭ് പന്താണ് എമേർജിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ.
# മിൽമയുടെ ചെയർമാനായി പി.എ.ബാലനെ തിരഞ്ഞെടുത്തു.

23. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഡോ. കെ എൻ പണിക്കർ, ആറ്റൂർ രവിവർമ എന്നിവർക്ക്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പഴവിള രമേശൻ, എം.പി.പരമേശൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ. കെ.ജി. പൗലോസ്, കെ. അജിത, സി.എൽ. ജോസ് എന്നിവർക്ക്, വി.ജെ ജയിംസിന്റെ 'നിരീശ്വരൻ' (നോവൽ), വീരാൻകുട്ടിയുടെ 'മിണ്ടാപ്രാണി' (കവിത), അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം (ചെറുകഥ) എന്നിവയും പുരസ്കാരത്തിനർഹമായി.

+ ദേശീയ ബാലിക ദിനം
+ നേതാജി ദിനം (ദേശ്പ്രേ ദിവസ്)

25. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രണബ് മുഖർജി, ഭൂപേൻ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവർക്ക് പ്രഖ്യാപിച്ചു. 4 പേർക്ക് പത്മവിഭൂഷണും 14 പേർക്ക് പത്മഭൂഷണും 94 പേർക്കു പത്മശ്രീയും ലഭിച്ചു.

+ ദേശീയ വിനോദ സഞ്ചാര ദിനം
+ ദേശീയ വോട്ടേഴ്സ് ദിനം

 26. റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ദക്ഷിണാഫ്രിക്കൻ പ്രസി ഡന്റ് സിറിൽ റമഫോസ

# ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാൻ താരം നവോമി ഒസാക്കക്ക്.
+ റിപ്പബ്ലിക് ദിനം
+ ലോക കസ്റ്റംസ് ദിനം

27. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ സെർബിയൻ താരം നോവാക് ജോക്കോവിച്ചിനു കിരീടം,

# ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ കിരീടം ഇന്ത്യൻ താരം സൈന നെഹ്വാളിന്

 28. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (50,000 രൂപ) ഡോ. എം. ലീലാവതിക്ക്.


30. കൊൽക്കത്തയിലെ നാഷനൽ ലൈബ്രറിയുടെയും സെൻട്രൽ റിസർച്ച് ലൈബ്രറിയുടെയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി കെ. കെ. കൊച്ചുകോശിയെ നിയമിച്ചു.

+ രക്ത സാക്ഷി ദിനം
+ ലോക കുഷ്ട രോഗ നിവാരണ ദിനം

31. മലേഷ്യയിലെ രാജാവായി സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സ്ഥാനാരോഹണം ചെയ്തു. 5 വർഷമാണു കാലാവധി.


Post a Comment

0 Comments