Ticker

6/recent/ticker-posts

Current Affaires - February 2019



ഫെബ്രുവരി 1. ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ജപ്പാനെ 3-1നു കീഴടക്കി ഖത്തറിന് കന്നിക്കിരീടം.
#വനിതാ ക്രിക്കറ്റിൽ ആദ്യമായി 200 ഏകദിനം കളിക്കുന്ന് താരമെന്ന റെക്കോർഡ് മിതാലി രാജ് സ്വന്തമാക്കി.
#യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ് സി) അംഗമായി രാജീവ് നയൻ ചൗബേ ചുമതലയേറ്റു.

2. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് (30000 രൂപ) ഡോ.ഇ.വി.രാമകൃഷ്ണനു സമ്മാനിച്ചു.
#ലോക വെറ്റ് ലാൻഡ് ദിനം

4. ഋഷികുമാർ ശുക്ല സിബിഐ ഡയറക്ടറായി ചുമതലയേറ്റു.
#ലോക അർബുദ ദിനം

5. ഫാക്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായി കിഷോർ രുംഗ്ത സ്ഥാനമേറ്റു.

6. ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം - ജിസാറ്റ് 31 വിജയകരമായി ഭമണപഥത്തിൽ

7. സൗരാഷ്ട്രയെ കീഴടക്കി വിദർഭ രഞ്ജി ട്രോഫി കിരീടം നേടി 

8. രാജ്യാന്തര ഡാൻ ഡേവിഡ് പുരസ്കാരം (7 കോടി) ഇന്ത്യൻ ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യത്തിനും പ്രഫ. കെന്നത്ത് പൊമറൻസിനും. (പ്രതിരോധ വിദഗ്ധൻ കെ. സുബ്രഹ്മണ്യത്തിന്റെ മകനും മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ ശങ്കറിന്റെ സഹോദരനുമാണ് സഞ്ജയ്.)

11. അൽഫോൻസോ കൊറോൺ സംവിധാനം ചെയ്ത "റോമ' മികച്ച സിനിമ, സംവിധായകൻ, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ബാഫ്ത പുരസ്ക്കാരം നേടി. യൊർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത "ദ് ഫേവറിറ്റ് ' 7 അവാർഡുകൾ സ്വന്തമാക്കി. നടി: ഒലിവിയ കോൾമാൻ. നടൻ: റാമി മാലിക് 
#കെയ്സി മസ്ഗ്രേവ്സ് ഗ്രാമി പുരസ്കാരങ്ങളിലെ മികച്ച ആൽബത്തിനും ചൈൽഡിഷ് ഗംബിനോയുടെ "ദിസ് ഈസ് അമേരിക്ക" മികച്ച ഗാനത്തിനും ഉൾപ്പെടെ 4 വീതം പുരസ്കാരങ്ങൾ നേടി. സോളോ പുരസ്ക്കാരം ലേഡി ഗാഗയ്ക്ക്. 

12. ഡാർവ്വിൻ ദിനം

13. സംസ്ഥാന ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫിനെയും ഉപലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിനെയും നിയമിച്ചു. 5 വർഷത്തേക്കാണു നിയമനം. 
#അശ്വനി ലൊഹാനി എയർ ഇന്ത്യയുടെ ചെയർമാനും എംഡിയും. 
#വേൾഡ് റേഡിയോ ദിനം

14. കശ്മീരിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ സ്ഫോടനത്തിൽ 44 ജവാൻമാർക്ക് വീരമൃത്യു. #സിബിഡിടി അധ്യക്ഷനായിരുന്ന സുശീൽ ചന്ദ്രയെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു.
#കാപ്പയുടെ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) അധ്യക്ഷനായി ജസ്റ്റിസ് ജി. ശിവരാജൻ ചുമതലയേറ്റു.
#സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതി അധ്യക്ഷനായി കുമാർ സാഹ്നിയെ നിയമിച്ചു.
#വാലന്റൈൻസ് ദിനം

15. രാജ്യത്തെ ഏറ്റവും വേഗതയുള്ള ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ 18) പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. 
#യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

16. ദേശീയ ബാഡ്മിന്റൻ ചാംപ്യൻ ഷിപ്പിൽ പി.വി സിന്ധുവിനെ തോൽപ്പിച്ച് സൈന നെഹ്വാളിനു കിരീ ടം, പുരുഷ വിഭാഗത്തിൽ സൗരഭ് വർമയ്ക്ക് ഹാട്രിക് കിരീടം. ലക്ഷ്യ സെന്നിനെ തോൽപിച്ചു. 
#ഇറാനി ട്രോഫി ക്രിക്കറ്റ് - വിദർഭ ജേതാക്കൾ.
#പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ രാഷ്ട്രസേവാ പുരസ്കാരം (ഒരു ലക്ഷം രൂപ) കെ.സി. വേണുഗോപാൽ എംപിക്ക് സമ്മാനിച്ചു.
#കെൽട്രോൺ ചെയർമാനായി എൻ. നാരായണമൂർത്തിയെ (ഐഎസ്ആർഒ) നിയമിച്ചു.
#ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഫ്ലൈറ്റ് എൻജിനീയറായി ചണ്ഡിഗഡ് സ്വദേശിനി ഹിന ജയ്സ്വാൾ ചരിത്രം കുറിച്ചു.

17. ദേശീയ സീനിയർ സ്കൂൾ മീറ്റിൽ ഓവറോൾ കിരീടം കേരളം (189 പോയിന്റ്) നിലനിർത്തി. കർണാടക (93), തമിഴ്നാട് (87) രണ്ടും മൂന്നും സ്ഥാ നങ്ങളിൽ.

18. മികച്ച കായിക താരങ്ങൾക്കുള്ള ലോറസ് അവാർഡുകൾ നൊവാക് ജോക്കോവിച്ചിനും സിമോണ ബൈൽസിനും സമ്മാനിച്ചു. 
#ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പ്രസിഡന്റായി ഡിആർഡിഒ മുൻ മേധാവി വി.കെ. സാരസ്വതിനെ നിയമിച്ചു. 

19. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചു.

20. അരുണാചൽ പ്രദേശ് ദിനം

21. ദേശീയ യൂത്ത് അത്ലറ്റിക്സിൽ ഹരിയാന കിരീടം നിലനിർത്തി. കേരളം രണ്ടാമത്.
#ഏക ദിനത്തിൽ 488 സിക്സസറുമായി, ഏറ്റവും അധികം സിക്സറടിച്ച താരത്തിനുള്ള റെക്കോർഡ് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലിന് 
#അന്താരാഷ്ട്ര മാതൃഭാഷാ ദിനം

22. പ്രഥമ പ്രോ വോളിബോൾ ലീഗ് കിരീടം ചെന്നൈ സ്പാർട്ടൻസിന് 
#ചിന്താ ദിനം

23. ലോകകപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യൻ താരം അപൂർവി ചന്ദേലയ്ക്ക് 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോർഡോടെ സ്വർണം. 

24. മനോരമ സ്പോർട്സ് സ്റ്റാർ 2018 പുരസ്കാരം ജിൻസൺ ജോൺസണ് (3 ലക്ഷം രൂപയും ടോഫിയും).
#സൗദിയുടെ ആദ്യ വനിതാ സ്ഥാനപതിയായി റീമ ബിന്റ് ബൻതർ അൽ സൗദ് രാജകുമാരി യുഎസിൽ നിയമിതയായി. 
#ദേശീയ എക്സൈസ് ദിനം

25. "ഗ്രീൻബുക്ക് മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടി. ഒളീവിയ കോൾമാൻ മികച്ച നടി. നടൻ റാമി മാലിക്. അൽഫോൻസോ കൊറോൺ മികച്ച സംവിധായകൻ. മികച്ച ഡോക്യുമെന്ററി ഇന്ത്യൻ പശ്ചാത്തലമുള്ള "പീരിയഡ്. എൻഡ് ഓഫ് സെന്റൻസ്" 
#കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ടു. 
#പി.ഭാസ്കരൻ ഫൗണ്ടേഷൻ പുരസ്കാരം നടി ഷീലയ്ക്ക് സമ്മാനിച്ചു. 

27. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ. മികച്ച ചിത്രം. കാന്തൻ- ദ് ലവർ ഓഫ് കളർ, ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ, മികച്ച സംവിധായകൻ: ശ്യാമപ്രസാദ് (ഒരുഞായറാഴ്ച), നടൻ ജയസൂര്യ, സൗബിൻ ഷാഹിർ, നടി: നിമിഷ സജയൻ.
#സംസ്കൃത ഭാഷ, സാഹിത്യ മേഖലകളിലെ മികവിനുള്ള രാഷ്ട്രപതി പുരസ്കാരം (5 ലക്ഷം രൂപ) അയ്യന്തോൾ വിദ്യാനഗർ അപർണയിൽ പ്രഫ, പി.സി. മുരളീമാധവന്.

28. ദേശീയ ശാസ്ത്രദിനം 

Post a Comment

1 Comments