ഏപ്രിൽ 1
- 1826 - സാമുവൽ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി.
- 1867 - സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായി.
- 1924 - ബിയർ ഹാൾ അട്ടിമറിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഹിറ്റ്ലറെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന് ഒൻപതു മാസം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ.
- 1946 - മലേഷ്യയുടെ മുൻരൂപമായ മലയൻ യൂണിയൻ രൂപവത്കരിക്കപ്പെട്ടു.
- 1948 - ഫറവോ ദ്വീപുകൾ ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി.
- 1950 - തിരുവനന്തപുരം റേഡിയോ നിലയം, ആകാശവാണിയുടെ ഭാഗമായി.
- 1949 - അയർലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികൾ ചേർന്ന് അയർലന്റ് റിപ്പബ്ലിക്ക്രൂപം കൊണ്ടു.
- 1951 - തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാലിന്റെ ഭാഗമായി.
- 1958 - എറണാകുളം ജില്ല രൂപവത്കരിച്ചു.
- 1965 - കെ.എസ്.ആർ.ടി.സി. സ്വയംഭരണ സ്ഥാപനമായി.
- 1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആരംഭിച്ചു.
- 1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനിസ്ഥാപിച്ചു.
- 1979 - ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി.
- 1996 - കേരളത്തിൽ ചാരായം നിരോധിച്ചു.
- 2001 - യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബെദാൻ മിലോസെവിച്ച്യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുൻപാകെ കീഴടങ്ങി.
- 2004 - ഗൂഗിളിന്റെ ഇ-മെയിൽ സംവിധാനമായ ജിമെയിൽ പുറത്തിറക്കി.
0 Comments