Ticker

6/recent/ticker-posts

ECO SYSTEMS

ആവാസ വിജ്ഞാനം



ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ്ആവാസ വിജ്ഞാനം. ഇത് പരിതഃസ്ഥിതിക ശാസ്ത്രം എന്നും അറിയപ്പെടാറുണ്ട്. ജീവജാലങ്ങളുടെ വൈവിധ്യം, വിതരണം, അളവ് (ജൈവപിണ്ഡം), എണ്ണം (ജനസംഖ്യ) എന്നിവയും ആവാസ വ്യവസ്ഥക്കുള്ളിലേയും ആവാസ വ്യവസ്ഥകൾ തമ്മിലുള്ളതുമായ മത്സരങ്ങൾ എന്നീ മേഖലകളാണ് ആവാസ വിജ്ഞാനത്തിന്റെ വിവിധ ഭാഗങ്ങൾ. എല്ലാ തരത്തിലുള്ള ജൈവവൈവിധ്യവും ഇതിലുൾപ്പെടുന്നു. പരിസ്ഥിതിയെ മൂന്നായി തരം തിരിക്കാം - ഭൌതീകം,ജീവപരം, സാമൂഹികം.
മറ്റുപല സ്വാഭാവികശാസ്ത്രത്തെപ്പോലെ, സാമാന്യവിശകലനത്തിൽ ആവാസ വിജ്ഞാനം എന്നത് താഴപ്പറയുന്നവ ഉൾപ്പെടുന്ന വിശദമായ ശാഖകൾ ഉൾക്കൊള്ളുന്നതാണ്.
  • അനുരൂപവത്കരണം വിശദമാക്കുന്ന ജീവിത പ്രക്രിയ.
  • ജൈവ വിതരണവും ജൈവ സമൃദ്ധിയും.
  • ജീവജാലങ്ങൾ മുഖേനയുള്ള ദ്രവ്യ ഊർജ്ജ സ്ഥാനാന്തരങ്ങൾ.
  • പരസ്പരവും ചുറ്റു പാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിയുടെ വളർച്ചയും നിരക്കും.
  • ജൈവവൈവിധ്യ സമൃദ്ധിയും വിതരണവും


ആവാസ വിജ്ഞാനം ജീവന്റെ എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്നു. ആവാസ വിജ്ഞാന ശാസ്ത്രജ്ഞർ ഇരപിടുത്തംപരാഗണംമുതലായ ജീവജാലങ്ങൾക്കിടയിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ കുറിച്ച് പഠിക്കുന്നു. ജീവന്റെ വൈവിധ്യം അവയുടെ ആവാസ പരിസ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ജല ആവാസ വ്യവസഥഭൂതല ആവാസ വ്യവസ്ഥഎന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

    Post a Comment

    0 Comments