Ticker

6/recent/ticker-posts

കേരളത്തിൽ ഏറ്റവും ആദ്യം

കേരളത്തിൽ ഏറ്റവും ആദ്യം


കേരളത്തിലെ ആദ്യത്തെ പത്രം?
   -രാജ്യസമാചാരം

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
   -തട്ടേക്കാട്

കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
   -തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
   -തിരുവനന്തപുരം- മുംബൈ

കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
   -മട്ടാഞ്ചേരി

കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
    -സംക്ഷേപവേദാർത്ഥം

കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
    -തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
   -ഓമനക്കുഞ്ഞമ്മ

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
    -പള്ളിവാസൽ

കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
    -വീണപൂവ്

കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
   -കെ.ഒ. ഐഷാ ഭായി

കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
    -പി.ടി. ചാക്കോ

കേരളത്തിലെ ആദ്യത്തെ കോളേജ്?
   -സി.എം.എസ്. കോളേജ് (കോട്ടയം)

കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
    -സി.എം.എസ്. പ്രസ്സ് (കോട്ടയം)

കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
     -തിരുവിതാംകൂർ

കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
    -തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
     -തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
      -ഹോർത്തൂസ് മലബാറിക്കസ്

തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
     -മാർത്താണ്ഡവർമ

കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
    -ആർ. ശങ്കരനാരായണ തമ്പി

കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
    -തിരുവനന്തപുരം പബ്ലിക് ലൈബ്രറി

കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
    -ഇന്ദുലേഖ

കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
    -ബ്രഹ്മപുരം

കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
   -ഡോ. ജോൺ മത്തായി

കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
    -കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

കേരളത്തിലെ ആദ്യത്തെ ബാങ്ക്?
    -നെടുങ്ങാടി ബാങ്ക്

കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
   -ജസ്യുട്ട് പ്രസ്സ്

കേരളത്തിലെ ആദ്യ പേപ്പർ മിൽ?
   -പുനലൂർ പേപ്പർ മിൽ

കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
   -കെ. ആർ. ഗൌരിയമ്മ

കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
    -ഡോ. ബി. രാമകൃഷ്ണറാവു

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
    -ഇ. എം. എസ്. നമ്പൂതിരിപ്പാട്

കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
   -പി. കെ. ത്രേസ്യ

കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
    -ചേരമാൻ ജുമാ മസ്ജിദ്

കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
   -ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
    -ബാലൻ

കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
    -വിഗതകുമാരൻ

കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
   -ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
    -ലളിതാംബിക അന്തർജനം

കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
    -ജി. ശങ്കരകുറുപ്പ്

കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
   -കൃഷ്ണഗാഥ

കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
    -അന്നാ മൽഹോത്ര

കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
    -നെയ്യാർ

കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
    -നിലമ്പൂർ

കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
   -റാണി പത്മിനി

കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
   -കൊച്ചി

കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
    -ശാരദ

കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
   -ചെമ്മീൻ

കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
   -സർദാർ കെ. എം. പണിക്കർ

കേരളത്തിലെ ആദ്യ സഹകരണ സംഘം?
   -ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

Post a Comment

0 Comments