Ticker

6/recent/ticker-posts

ഗാന്ധിജിയെക്കുറിച്ച് അറിയേണ്ടതെല്ലാം | GANDHIJI



♦മുഴുവൻ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി

♦1869 ഒക്ടോബര്‍ 2: ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം.
👉ലോകഅഹിംസാദിനം : ഒക്ടോബര്‍ 2

♦അച്ഛന്‍: കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി )അമ്മ: പുത് ലീ ഭായ്

♦ഗാന്ധിജി ഭാര്യ
കസ്തൂർബാ
👉1883-ല്‍ തന്റെ പതിനാലാം വയസ്സില്‍ വിവാഹം
👉കസ്തൂര്‍ബാ ഗാന്ധി ആഖാഘാന്‍ പാലസ് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്

♦ഗാന്ധിയുടെ ഓമനപ്പേര് : മോനിയ

♦ബാപ്പുജി എന്ന് കുട്ടികള്‍ നല്‍കിയ ഓമന പേരാണ്

♦ ഗാന്ധിജിയുടെ  കേരളം സന്ദർശനം

👉ഗാന്ധിജി കേരളത്തിൽ അഞ്ചു പ്രാവശ്യം സന്ദർശനം നടത്തി.
അവ താഴെ പറയുന്ന വർഷങ്ങളിൽ ആണ് .

1- 1920 :- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

2- 1925 :- വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം

3- 1927 :- കോഴിക്കോട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഹരിജന സമ്മേളനം

4- 1934 :- ഹരിജൻ ഫണ്ട്‌ പിരിക്കൽ ലക്ഷ്യം

5- 1937 :- അവസാനത്തെ കേരള സന്ദർശനം .

👉ഇതെങ്ങനെ ഓർത്തിരിക്കാം ??
Memory Trick :- *1920-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ 5273 പേരെ നേരിട്ട് കണ്ടു.*

👉ഇങ്ങനെ വർഷം കണ്ടെത്താം.
1920+5 = 1925
1925+2 = 1927
1927+7 = 1934
1934+3 = 1937

👉ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിലാണ്  ശ്രീനാരായണ ഗുരുവിനെയും റാണി ലക്ഷ്മി ബായിയേയും കണ്ടത്
👉ഗാന്ധിജി യുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്- കൗമുദി
👉 ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് – അഞ്ചാം കേരള സന്ദർശനവും

♦ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം :
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

♦ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം : ചമ്പാരന്‍ സമരം (ബീഹാര്‍)1917 ഏപ്രിൽ 10നായിരുന്നു
👉നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ചമ്പാരന്‍ സത്യഗ്രഹം
👉സത്യഗ്രഹം എന്ന സമരായുധം ഗാന്ധിജി ആദ്യമായി പരീക്ഷിച്ചത് :
ബിഹാറിലെ ചമ്പാരനിൽ

♦ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം 1918ലാണ്. അഹ്മദാബാദിന്‍െറ മില്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു.niche psc

♦ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചത് : വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

♦സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥമാണ്
: ഭഗവദ് ഗീത

♦ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു : ഗോപാലകൃഷ്ണ ഗോഖലെ

♦ഗാന്ധിജിയുടെ ആത്മീയ ഗുരു: ലിയോ ടോൾസ്റ്റോയി

♦ഗാന്ധിജിയുടെ ആത്മീയ പിൻഗാമി: വിനോബാഭാവെ

♦ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് :
സി.രാജഗോപാലാചാരി

👉മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ : മഡലിന്‍ സ്ലേഡ്

♦ഗാന്ധിജിയുടെ ആത്മകഥ
👉  “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ (My Experiments with Truth)
👉എഴുതിയത് : 1922-ല്‍ ജയില്‍ വാസത്തിനിടയില്‍
👉എഴുതിയ ഭാഷ : ഗുജറാത്തി
👉ആദ്യമായി പ്രസിദ്ധീകരിച്ചത് :
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
👉ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് : മഹാദേവ ദേശായി
👉ആത്മകഥയിൽ പരാമർശിക്കുന്ന മലയാളി : ബാരിസ്റ്റർ ജി പി പിള്ള

♦ബര്‍ദോളി സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്

♦ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം :ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)

♦ ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍:
ഹരിശ്ചന്ദ്ര & ശ്രാവണകുമാരന്‍

♦തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥമാണ് :ഹിന്ദ് സ്വരാജ്

♦ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പ് : ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

♦ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ  വിശേഷിപ്പിച്ചത് :
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല”

♦നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവമാണ് :
ചൌരിചൌരാ സംഭവം
👉ചൌരിചൌരാ:  ഗോരഖ്‌പൂർ -ഉത്തർ  പ്രദേശ്
👉 1922 ൽ

♦ “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം വാര്‍ദ്ധയില്‍ സ്ഥിതി ചെയ്യുന്നു

♦ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത്:
ജോഹന്നാസ് ബര്‍ഗില്‍

♦ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത്:
അയ്യങ്കാളിയെ

♦ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാണ് :ദണ്ഡിയാത്രniche psc

👉1930 മാര്‍ച്ച് 12നാണ് ഗാന്ധിജി തന്‍െറ ദണ്ഡിയാത്ര ആരംഭിച്ചത്. ഗാന്ധിജിയുടെ 61ാം വയസ്സിലായിരുന്നു ഈ സമരം.
👉78 അനുയായികള്‍ ഈ യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
👉1930 ഏപ്രില്‍ ആറിന് ദണ്ഡി കടപ്പുറത്ത് ഉപ്പുനിയമം ലംഘിച്ച് ഉപ്പ് കുറുക്കി
👉ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  നേതൃത്വത്തിൽ പൂർണ്ണ സ്വരാജ്  പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.
👉മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ
👉ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം: രഘുപതി രാഘവ രാജാറാം
👉ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
: അബ്ബാസ് ത്യാബ്ജി
👉ബ്രിട്ടീഷിന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശനിയമം ഗവൺമെന്റ് ഏറ്റെടുത്ത 1836 ലെ സാൾട്ട് കമ്മീഷൻ ശുപാർശ പ്രകാരം

♦ദണ്ഡിയാത്ര മലബാറില്‍
👉 വടക്കേ മലബാറിലെ പയ്യന്നൂരില്‍ 1930 ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്തി
👉രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം : പയ്യന്നൂർ
👉 കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരന്‍ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദന്‍ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌.

♦കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
: കെ കേളപ്പൻ
👉കേളപ്പനോടൊപ്പം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തവരുടെ എണ്ണം
: 32
👉 കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച്  ആലപിച്ച വരിക വരിക സഹചരെ എന്ന ഗാനം രചിച്ചത് : അംശി നാരായണപിള്ള
👉കേളപ്പന്റെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
: മൊയാരത്ത് ശങ്കരൻ
👉ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏത് നേതാവിനെയാണ് കേരളീയൻ എന്നറിയപ്പെടുന്നത്
: കെ കുഞ്ഞമ്പു നമ്പ്യാർ
👉പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ചതാര്:  ടി ആർ.  കൃഷ്ണസ്വാമി അയ്യർ
👉ഉപ്പുസത്യാഗ്രഹം സ്മാരകം സ്ഥിതി ചെയ്യുന്നത് : ഉളിയത്ത് കടവ് (പയ്യന്നൂർ)
👉കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത്:  1930 ഏപ്രിൽ 21niche psc
👉കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് : 1930 മേയ് 12
👉ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി
: കുഞ്ഞിരാമൻ അടിയോടി
👉കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത പ്രമുഖർ
🎓 കെ കേളപ്പൻ (കേരള ഗാന്ധി)
🎓 പി കൃഷ്ണപിള്ള
🎓 കെ കുഞ്ഞമ്പു നമ്പ്യാർ
🎓 പി. കേശവൻ നമ്പ്യാർ
🎓 കുഞ്ഞിരാമൻ അടിയോടി
🎓 മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
🎓 മൊയ്തുമൗലവി
🎓 മൊയാരത്ത് ശങ്കരൻ
👉1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചതാര്: കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
👉കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി: മൊയ്യാരത്ത് ശങ്കരൻ
👉ഉപ്പു സത്യാഗ്രഹത്തിന്റെ രണ്ടാമത്തെ വേദി:  കോഴിക്കോട്
👉കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി കോഴിക്കോട്ടേക്കു മാറ്റി
👉കുഞ്ഞിരാമൻ അടിയോടി 43 (ബെല്ലാരി ജയിലിൽ) ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചത് മരണമടഞ്ഞത്
👉മലബാറിൽ നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത തിരുവിതാംകൂറുകാർ
🎓 പി കൃഷ്ണപിള്ള
🎓 N.p കുരുക്കൾ
🎓 Niche psc
🎓 പൊന്നറ ശ്രീധർ
🎓 കെ കുമാർ

♦ഗാന്ധിജിയും  INC യും
👉ഗാന്ധിജി ആദ്യമായി പങ്കെടുത്ത INC സമ്മേളനം : 1901 ലെ കൊൽക്കത്ത സമ്മേളനം
👉 ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് സമ്മേളനം :1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
👉മഹാത്മാഗാന്ധി കോൺഗ്രസ്‌ അംഗത്വം ഉപേക്ഷിച്ചത്‌ 1934 ലെ ബോംബെ സമ്മേളനത്തിൽ വച്ച്‌
👉INC പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് 1939 തൃപുരി സമ്മേളനത്തിൽ
👉ഇ  സമ്മേളനത്തിൽ ഗാന്ധിജി നിർദേശിച്ച  പട്ടാഭി സീതാ രാമയ്യ യെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായി.
👉ഗാന്ധിജിയും  നെഹ്രുവും ഒരുമിച്ചു  പങ്കെടുത്ത INC സമ്മേളനം : 1916 ലെ ലക്നൗ സമ്മേളനം

♦ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം : നവ്ഖാലി

♦“ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
ക്ഷേത്ര പ്രവേശന വിളംബരത്തെ

♦ “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത്:
ക്രിപ്സ് മിഷന്‍

♦1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക"(do or die)

♦ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി :കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

♦ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം :നവ ജീവന്‍ ട്രസ്റ്റിന്

♦ ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ :ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

♦ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തിഗാനമായ ‘രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം’ എന്ന ഗാനത്തിന് സംഗീതം നല്‍കിയതാര്
വിഷ്ണു ദിഗംബര്‍ പലൂസ്കര്‍niche psc

♦ “രക്തമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് :
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

♦ഗാന്ധിജി- സൗത്ത് ആഫ്രിക്കയിൽ

👉കറുത്തനിറത്തിന്റെ പേരില്‍ ഗാന്ധിജിയെ ട്രെയിനില്‍നിന്ന്‌ പുറന്തള്ളിയ റെയില്‍വേ സ്‌റ്റേഷന്‍  പീറ്റര്‍മാരിറ്റ്‌സ്‌ബര്‍ഗ്‌ സൗത്ത് ആഫ്രിക്ക
👉ദാദാ അബ്ദുല്ല ആന്‍ഡ് കമ്പനിയുടെ കേസ് വാദിക്കാനാണ് 1893ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്
👉ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരിക്കുമ്പോള്‍ 1899 മുതല്‍ 1902വരെ ഒരു യുദ്ധം നടന്നു. യുദ്ധത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ബ്രിട്ടീഷുകാരോടൊപ്പം ഗാന്ധിജി സന്നദ്ധനാവുകയും തുടര്‍ന്ന്, ആംബുലന്‍സ് സംഘം രൂപവത്കരിക്കുകയും ആംബുലന്‍സ് സംഘത്തെ ഗാന്ധിജി നയിക്കുകയും ചെയ്തു. ഏതാണ് ആ യുദ്ധം : ബോവര്‍ യുദ്ധം
👉 ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം
ഫീനിക്സ് സെറ്റില്‍മെന്‍റ്
👉ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എവിടെയാണ് ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചത്
ജൊഹാനസ് ബര്‍ഗിനു സമീപം
👉 ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയത് ;
1915 ജനുവരി-9
🎓ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു
🎓2003 മുതൽ ആചരിച്ചു വരുന്നു niche psc
🎓2017 ൽ 14 മത് പ്രവാസി ഭാരതീയ ദിവസ് കര്ണ്ണാടകയിലെ ബംഗളൂരു വിൽ വച്ചു നടന്നു
🎓2018 ൽ 15 മത് പ്രവാസി ഭാരതീയ ദിവസ് സിംഗപ്പൂരിൽ വച്ചു നടന്നു
🎓2019 ൽ 16 മത് പ്രവാസി ഭാരതീയ ദിവസ് up യിലെ വാരണാസിയിൽ  വച്ചു നടക്കും
👉ആകെ 21 വര്‍ഷം വര്‍ഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നത്

♦റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്: ജോണ്‍ ബ്രെയ്ലി
👉1982 ൽ പുറത്തിറങ്ങി
👉മഹാത്മാഗാന്ധിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെൻ കിംഗ്സ്ലിയാണ്‌.niche psc
👉കസ്തൂർബായെ രോഹിണി ഹാത്തങ്ങാടിയും, ജവഹർലാൽ നെഹ്റുവിനെ റോഷൻ  സേത്തും അവതരിപ്പിച്ചു

♦ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് :
സുഭാഷ് ചന്ദ്രബോസ്

♦ഗാന്ധിജിയെ ക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്ത് : ശ്യാം ബെനഗല്‍

♦ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന :നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

♦ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് :
രാജ്ഘട്ടില്‍niche psc

♦മഹാത്മാ ഗാന്ധിയുടെ അവസാനത്തെ വാക്ക്
ഹേ റാം

♦ രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത്:
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്
👉തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 (വിശ്വശാന്തി ദിനം) രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

♦“നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ് : ജവഹര്‍ലാല്‍ നെഹ്രു

♦ “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത് :
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

♦തന്റെ രണ്ട്ശ്വാസകോശങ്ങള്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
സത്യവും അഹിംസയും

♦സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാപില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്‍  : മഹാത്മാ ഗാന്ധി

♦ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത് : ഗാന്ധിജി

♦ഗാന്ധിജി പഠിച്ച ഗുജറാത്തിലെ കോളേജ്: സമല്‍ദാസ് കോളേജ്

♦ഇന്‍സ്പെക്ടര്‍ വന്നപ്പോള്‍ഗാന്ധിജി തെറ്റിച്ച വാക്ക് : kettle

♦ഹിന്ദ് സ്വരാജ് ഗാന്ധിജിയുടെ കൃതിയാണ്

♦ ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറായിരുന്നു.

♦ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നു വിശേഷിപ്പിച്ചു.

♦ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു.

♦ സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
യേശുക്രിസ്തുവിനെ

♦ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിളിച്ചു.

🎓ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് : അക്കിത്തം അച്യുതൻ നമ്പൂതിരി

🎓ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത്: വള്ളത്തോൾ

🎓 ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂർ

🎓 ഗാന്ധിജിയും ഗോഡ്സയും എന്ന കൃതി രചിച്ചത്:niche psc എൻ.വി.കൃഷ്ണവാര്യർ
 ഗാന്ധിജിയെക്കുറിച്ച് ആഗസ്റ്റ് കാറ്റിൽ ഒരില എന്ന കവിത രചിച്ചത്: എൻ.വി.കൃഷ്ണവാര്യർ
 ഗാന്ധിജിയും കാക്കയും ഞാനും രചിച്ചത്: ഒ.എൻ.വി
 ഗാന്ധിഭാരതം എന്ന കവിത രചിച്ചത്: പാലനാരായണൻ നായർ

🎓ഗാന്ധി എന്ന കവിത രചിച്ചത്: വി.മധുസൂദനൻ നായർ

🎓 ഗാന്ധിജിയെക്കുറിച്ച് മഹാത്മാവിന്റെ മാർഗം എന്ന കൃതി രചിച്ചത്: സുകുമാർ അഴീക്കോട്

♦ഗാന്ധി വചനങ്ങൾ

👉ശുചിത്വം ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു.
👉എനിക്ക് 24 മണിക്കൂര്‍ ഈ രാജ്യത്തിന്റെ ഭരണാധികാരംniche psc ലഭിക്കുകയാണെങ്കില്‍ ഞാനാദ്യം ചെയ്യുക ഈ രാജ്യത്തെ
മദ്യഷാപ്പുകളെല്ലാം അടച്ചു പൂട്ടുകയായിരിക്കും.
👉ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.
👉ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്.
👉എന്റെ ജീവിതമാണ് എന്റെ സന്ദേശം.
👉ഉറങ്ങുന്നവന് നിയമം ഒരിക്കലും സംരക്ഷണം നല്‍കുന്നില്ല. നീതി ലഭിക്കാന്‍ ഉണര്‍ന്നിരിക്കണം.
👉മനുഷ്യ സേവനം ഭക്തിയേക്കാള്‍ പ്രധാനമാണ്.
👉ഭിരുത്വത്തേക്കാള്‍ നല്ലത് പൊരുതി മരിക്കലാണ്.
👉സ്‌നേഹവും അഹിംസയും ജീവിതത്തെ വിലയുള്ളതാക്കുന്നു.

♦ഗാന്ധിജി സ്ഥാപിച്ച പത്രങ്ങൾ
👉ഇന്ത്യൻ ഒപ്പീനിയൻ (1904):
🎓ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ തുടങ്ങിയ പത്രംniche psc
🎓 ഇംഗ്ലീഷ് ഭാഷയിൽ
👉യങ്ങ് ഇന്ത്യ( 1918)
🎓 ഇംഗ്ലീഷ് ഭാഷയിൽ
👉നവജീവൻ( 1918)
🎓 ഗുജറാത്തി ഭാഷയിൽ
👉ഹരിജൻ( 1933)
🎓 ഇംഗ്ലീഷ് ഭാഷയിൽ

♦ഗാന്ധിജിയും വട്ടമേശ സമ്മേളനവും
👉1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു
👉മഹാത്മാഗാന്ധിയും ഇർവിൻ പ്രഭുവും ഒപ്പിട്ട ഗാന്ധി - ഇർവിൻ സന്ധി പ്രകാരം ആണ് പങ്കെടുത്തത്
👉രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്:
മദൻ മോഹൻ മാളവ്യ
👉ഗാന്ധിജി, സരോജിനി നായിഡു തുടങ്ങിയവർ പങ്കെടുത്ത വട്ടമേശ സമ്മേളനം
👉രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌ -ഗാന്ധിജി Niche psc
👉ഗാന്ധിജി യാത്ര ചെയ്ത കപ്പൽ രാജപുത്താന
👉ഒപ്പം കൊണ്ടുപോയ മൃഗം : നിർമ്മല എന്ന ആട്
👉വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയപ്പോള്‍ ഗാന്ധിജി സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനായിരുന്നു.

♦ഗാന്ധിജിയുടെ 100ാം ജന്മദിനത്തോട് അനുബന്ധിച്ച് 1969ല്‍  വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സാമൂഹിക സംഘടന: നാഷനല്‍ സര്‍വിസ് സ്കീം

♦ഗാന്ധി സീരീസിലുള്ള കറന്‍സി നോട്ടുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയ വര്‍ഷം : 1996

Post a Comment

0 Comments