1. കൺപോളകളില്ലാത്ത ജലജീവി
മത്സ്യം
2. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ
മത്സ്യം
3. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
കരിമീൻ
4. ഇന്ത്യയുടെ ദേശീയ മത്സ്യം
അയ്ക്കൂറ (മാക്രൽ)
5. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ബാർബഡോസ്
6. പിരാനാ മത്സ്യങ്ങൾക്ക് പേരുകേട്ട നദി
ആമസോൺ
7. ജനിതക എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം
ഗ്ലോ ഫിഷ്
8. നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം
നോർവെ
9. ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം
പസഫിക് സമുദ്രം
10. മിസ് കേരള എന്നറിയപ്പെടുന്നത്
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യം
11. ഭൂമുഖത്ത് മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ട യുഗം
പാലിയോസോയിക് യുഗം
12. ചാളക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം
ഉത്തര അത് ലാന്റിക് സമുദ്രം
13. മത്സ്യങ്ങൾ ഇല്ലാത്ത കടൽ എന്നറിയപ്പെടുന്നത്
ചാവുകടൽ
14. മത്സ്യങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്
ഡെവോണിയൻ കാലഘട്ടം
15. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്
ഡോൾഫിൻ
16. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്
ഡോൾഫിൻ
17. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി
ഡോൾഫിൻ
18. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
എയ്ഞ്ചൽ ഫിഷ്
19. ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്
സ്രാവ്
20. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
സ്രാവ്
21. മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജന്തുക്കൾ
ഡോൾഫിനും തിമിംഗലവും
22. വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം
ഈൽ മത്സ്യം
23. കൊതുകിന്റെ ലാവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം
ഗാംബൂസിയ
24. മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം
ജീവകം എ
25. ബോംബെ ഡക്ക് എന്നറിയപ്പെടുന്നത്
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരിനം മത്സ്യം
26. മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം
ജപ്പാൻ
27. മത്സ്യം വളർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം
ചൈന
28. ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങളുള്ള രാജ്യം
ഇന്ത്യ
29. മത്സ്യങ്ങളുടെ പ്രജനനകാലം
ജൂൺ- ജൂലൈ മാസങ്ങൾ
30. മത്സ്യങ്ങളെ കുറിച്ചുളള പഠനം
ഇക്തിയോളജി
31. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം
സീലാകാന്ത്
32. കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം
ഹിപ്പോകാമ്പസ്
33. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം
ഹിപ്പോക്കാമ്പസ്
34. ലോകത്തിലെ ഏറ്റവും വലിയ മത്സ്യം
വെയിൽ ഷാർക്ക് (തിമിംഗല സ്രാവ്)
35. ഏറ്റവും ചെറിയ മത്സ്യം
പീഡോസിപ്രിസ്
36. ഏറ്റവും വലിയ തരുണാസ്ഥി മത്സ്യം
സ്രാവ് (തലയ്ക്കുള്ളിലാണ് സ്രാവിന്റെ ചെവി കാണപ്പെടുന്നത്)
37. ഏറ്റവും വലിയ ശുദ്ധജല മത്സ്യം
ജയിന്റ് ക്യാറ്റ്ഫിഷ്
38. ഏറ്റവും വിഷം കൂടിയ മത്സ്യം
പഫർ മത്സ്യം
39. ഒരു തരുണാസ്ഥി മാത്രമുള്ള മത്സ്യം
തിരണ്ടി
40. ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മത്സ്യം
ബ്രിസിൽ മൗത്ത്
0 Comments