Ticker

6/recent/ticker-posts

കലാപങ്ങൾ

കലാപങ്ങൾ



1. 1984-ലെ സിഖ് വിരുദ്ധ കലാപം


ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31-ന് സിഖുകാരായ രണ്ട് അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്ന്  സിഖ് വംശത്തിൽ പെട്ടവർക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്. ഈ കലാപം സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണെന്ന് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നു.
ഒരു വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങളെ അത് ബാധിച്ചേക്കാം എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന, അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ കലാപം നടന്നത് എന്നതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രമസമാധാന പാലനം നിലക്കപ്പെട്ട അവസ്ഥയിൽ അക്രമികൾ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഡൽഹിയിലുംസമീപപ്രദേശങ്ങളിലും അരങ്ങേറിയ കലാപത്തിൽ ഏതാണ്ട് 3100 പേർ മരിച്ചു. കലാപത്തെ പ്രതിരോധിച്ചു കൊണ്ടുള്ള ആർ എസ് എസ്സിന്റെ ധീരമായ ചെറുത്തു നില്പ് വളരെയേറെ പ്രശംസിക്കപ്പെടുകയും സിഖ് ജനതയ്ക്കിടയിൽ രാഷ്ട്രീയ സ്വയം സേവക് സംഘ്ത്തിനോടുള്ള മതിപ്പ് പതിന്മടങ്ങായി വര്ദ്ധിക്കാൻ കാരണവാവുകയും ചെയ്തു.
സിഖ് വംശജർ കൂട്ടമായി താമസിച്ചിരുന്ന പ്രദേശത്താണ് അക്രമം കൂടുതലായി അരങ്ങേറിയത്. അക്രമത്തെത്തുടർന്ന് ഏതാണ്ട് 20000 ഓളം ആളുകൾ ഡൽഹി വിട്ട് ഓടിപ്പോയിയെന്ന് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ പറയുമ്പോൾ, ചുരുങ്ങിയത് ആയിരത്തോളം ആളുകൾക്ക് വീടുൾപ്പടെ നഷ്ടപ്പെട്ടുവെന്ന് പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന നടത്തിയ പഠനങ്ങൾ കാണിക്കുന്നു.വ്യക്തമായ പദ്ധതിപ്രകാരം നടത്തിയ ഒരു കലാപമായിരുന്നു ഇതെന്ന് മാധ്യമങ്ങളും, മനുഷ്യാവകാശ സംഘടനകളും വിശ്വസിക്കുന്നു. കലാപത്തിനുത്തരവാദികളായവരെ നേരാവണ്ണം നിയമത്തിനു മുന്നിൽ കൊണ്ടുവരാതിരുന്ന സർക്കാരിന്റെ നിസ്സംഗത ഖാലിസ്ഥാൻ മൂവ്മെന്റ് പോലുള്ള വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് സിഖുക്കാരെ അടുപ്പിച്ചു. 1984 ലെ കലാപം, സിഖ് വംശത്തിനുനേരെ നടന്ന ഒരു നരഹത്യയായിരുന്നു എന്നാണ് അകാൽ തക് എന്ന സംഘടന ആരോപിക്കുന്നത്.

2.  2002-ലെ ഗുജറാത്ത് കലാപം
2002-ൽ ഗുജറാത്തിൽ നടന്ന ഒരു കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് വംശഹത്യ. അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ  കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു. എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്.
കലാപങ്ങളിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.
ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം 2002 ഫെബ്രുവരി 28നാണ് കുപ്രസിദ്ധമായ നരോദപാട്യ കൂട്ടക്കൊല അരങ്ങറേിയത്. ഗോധ്ര സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദിൽ പ്രകടനം നടത്തിയ ബന്ദനുകൂലികൾ ന്യൂനപക്ഷവിഭാഗക്കാർക്കുനേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിന് നേതൃത്വം നൽകിയതായി കണ്ടെത്തിയ മായാബെൻ കോഡ്നാനി(ഗുജറാത്ത് മുൻ മന്ത്രി),ക്ക് 28 വർഷം തടവാണ് 2012 ആഗസ്റ്റിൽ വിചാരണ കോടതി വിധിച്ചത്.സംഘ്പരിവാർ നേതാവ് ബാബു ബജ്റംഗി ജീവിതത്തിന്റെ ശിഷ്ടകാലം ജയിലിൽ കഴിയണമെന്നും കോടതി വിധിച്ചു. മറ്റ് എട്ടുപേർക്ക് 31 വർഷവും 22 പേർക്ക് 24 വർഷവും തടവ് വിധിച്ചു.

3. കണ്ഡമാൽ കലാപം


ഒറീസയിലെ കണ്ഡമാൽ ജില്ലയിൽ 2008 ആഗസ്റ്റ്‌ 25ന് ആരംഭിച്ചു ദിവസങ്ങളോളം നീണ്ട ക്രിസ്തുമത വിശ്വാസികൾക്കെതിരെ ആർ.എസ്.എസ്സിന്റെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയവാദികൾ കൂട്ടക്കൊലയും തീവെപ്പും കൊള്ളയും നടത്തിയ സംഭവമാണ് കണ്ഡമാൽ കലാപം എന്നറിയപ്പെടുന്നത്. ബി.ജെ.പി  എം.എൽ.എ ആയിരുന്ന മനോജ്‌ പ്രധാന്റെ നേതൃത്വത്തിൽ നിരവധി ക്രിസ്ത്യൻ കേന്ദ്രങ്ങൾ ആക്രമിച്ചു തീയിട്ട സംഭവത്തിൽ 45 പേർ കലാപത്തിൽ കൊല്ലപ്പെട്ടു. 1,400 ക്രിസ്ത്യൻ വീടുകളും 80 ചർച്ചുകളും കലാപത്തിൽ തകർക്കപ്പെട്ടു. 18,500  പേർ വീടുകൾ നഷ്ടപ്പെട്ടു അഭയാർഥി കേന്ദ്രങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു." 


4. ഗോധ്ര സംഭവം

സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27 ആം തീയതി രാവിലെ എട്ടര മണിക്ക് (8:30 AM) ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിരയായതാണ്‌ 'ഗോധ്ര തീവണ്ടി കത്തിക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. സംഭവം നടന്നത് ഗുജറാത്തിലെ ഗോധ്രയെന്നു പേരായ ചെറുപട്ടണത്തിലാണ്. തീവണ്ടിയിലെ എസ്.6 എന്ന കോച്ച് അക്രമിക‌ൾ കത്തിച്ചു. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമായി 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. ഈ കൂട്ടക്കൊലയാണ് ഔദ്യോഗിക കണക്കനുസരിച്ച് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും മരിക്കാനും 223 പേരെ കാണാതാകാനും ഇടയായ 2002 ലെ ഗുജറാത്ത് കലാപത്തിന് വഴിതെളിച്ചത്.


5.  തുർക്‌മാൻ ഗേറ്റ് ഒഴിപ്പിക്കൽ

1976ൽ അടിയന്തരാവസ്ഥകാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ചേരി ഒഴിപ്പിച്ചു നഗരത്തെ വൃത്തിയാക്കാൻ നടപടികളെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഒഴിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന ഡൽഹിയിലെ തുർക്‌മാൻ ഗേറ്റ് നിവാസികളെ ഒഴിപ്പിക്കാൻ വേണ്ടി ഏപ്രിൽ 18നു വെടിവയ്പ്പ് ആണു തുർക്‌മാൻ ഗേറ്റ് ഒഴിപ്പിക്കൽ എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചത്. തൊട്ടടുത്ത ഹോട്ടലിലിരുന്ന് സഞ്ജയ് ഗാന്ധി ബൈനോക്കുലറിലൂടെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നുവെന്ന് കഥകളുണ്ട്.


6.  മുസ്സാഫർ നഗർ കലാപം 2013

ഉത്തർപ്രദേശിലെ മുസ്സാഫർ നഗറിൽ ഹിന്ദു മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷമാണ്മുസ്സാഫർ നഗർ കലാപം എന്നറിയപ്പെടുന്നത്. 42 മുസ്ലിമുകളും, 20 ഹിന്ദു സമുദായക്കാരും ഈ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനാളുകൾക്ക് മുറിവേൽക്കുകയും, പതിനായിരക്കണക്കിനാളുകൾക്ക് അവർ താമസിച്ചിരുന്ന സ്ഥലം വിട്ടോടിപ്പോകേണ്ടിയും വന്നു. 2013 സെപ്തംബർ പകുതിയോടെ, പ്രധാന സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ പിൻവലിക്കുകയും, സൈന്യം കലാപബാധിതപ്രദേശത്തു നിന്നും പിൻവാങ്ങുകയും ചെയ്തു.
ഉത്തർപ്രദേശിന്റെ സമീപകാല ചരിത്രത്തിൽ നടന്ന ഏറ്റവും രൂക്ഷതരമായ ഒരു ലഹളയായിരുന്നു ഇതെന്നു പറയപ്പെടുന്നു, അതുകൊണ്ടു തന്നെ കഴിഞ്ഞ 20 കൊല്ലത്തിനിടയിൽ സംസ്ഥാനത്ത് ആദ്യമായി സൈന്യത്തെ വിന്യസിക്കേണ്ടിയും വന്നു. കലാപം തടയുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കലാപത്തെക്കുറിച്ചുള്ള കേസുകൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ആവശ്യമായ സമയത്ത് സംസ്ഥാനത്തിന് വേണ്ട ഉപദേശം നൽകാതിരുന്നതിന് കേന്ദ്ര സർക്കാരിനേയും സുപ്രീം കോടതി കുറ്റപ്പെടുത്തിയിരുന്നു.

Post a Comment

0 Comments