കേരളകലാമണ്ഡലം
ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം. പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം,നാടകാവിഷ്കാരം,നങ്ങ്യാർക്കൂത്ത് ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.
സംസ്കൃത പണ്ഡിതനായ ഡോ.കെ.ജി. പൗലോസാണ് കേരള കലാമണ്ഡലത്തിന്റെ ആദ്യവൈസ് ചാൻസിലർ. നിലവിൽ ഡോ.നാരായണൻ ആണ്.
കേരള ഫോക്ലോർ അക്കാദമി
നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായി 1995 ൽ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്ലോർ അക്കാദമി. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ രണ്ടാമത്തെ ശുദ്ധജല ചിറയായ ചിറക്കലിൽ ചിറയുടെ കരയിലാണ് കേരള ഫോക്ലോർ അക്കാദമി കേന്ദ്രം പ്രവർത്തിക്കുന്നത്. കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം നിർമിച്ചിരിക്കുന്നത്. ഫോക്ലോർ മ്യൂസിയം,ലൈബ്രറി,പ്രസിദ്ധീകരണ വിഭാഗം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
നിരവധി തെയ്യക്കോലങ്ങളുടെ മാതൃകകൾ ഇവിടത്തെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്.
1996 ജനുവരി 20നാണ് പ്രവർത്തനമാരംഭിച്ച്ത്.
നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മാസികകൾ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക തുടങ്ങിയവയാണ് ഈ അക്കാദമിയുടെ പ്രധാന ചുമതലകളിൽ പെടുന്നത്. ഫോക്‌ലോർ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം, ഫോക്‌ലോർ എൻസൈക്ളോപീഡിയയുടെ പ്രസിദ്ധീകരണം എന്നിവയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.
ചെയർമാൻ- : സി.ജെ.കുട്ടപ്പൻ
വൈസ് ചെയർമാൻ- : എരഞ്ഞോളി മൂസ
സെക്രട്ടറി- : ഡോ.ഏ.കെ.നമ്പ്യാർ
കേരള ലളിതകലാ അക്കാദമി
ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. 1962-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. ചിത്രശില്പ പ്രദർശനങ്ങൾ നടത്താറുണ്ട്.
കെ.എ.ഫ്രാൻസിസ് ആണ് ഇപ്പോഴത്തെ ലളിത കലാ അക്കാദമി ചെയർമാൻ.
എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.
കെ.സി.എസ്. പണിക്കർ അവാർഡ്
കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരങ്ങൾ എല്ലാവർഷവും നൽകി വരുന്നു.
ജേതാക്കൾ
2009 : - അക്കിത്തം നാരായണൻ
2010 : - എസ്.ജി. വാസുദേവ്
കേരള സംഗീതനാടക അക്കാദമി
കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്.
1958 ഏപ്രിൽ 26-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുഉദ്ഘാടനം ചെയ്ത ഈ അക്കാദമി തൃശൂരിലാണ് സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം.
നാടകപ്രവർത്തകനായ സൂര്യ കൃഷ്ണമൂർത്തിയാണ് ആണ് സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ.
അക്കാദമി എല്ലാ വർഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്കാരങ്ങൾ നൽകി വരുന്നു.
കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം നൽകിയവർ
പാലാ സി.കെ. രാമചന്ദ്രൻ : 2009
പാൽക്കുളങ്ങര അംബികാദേവി : 2010
അനന്തലക്ഷ്മി വെങ്കിട്ടരാമൻ : 2011
ഡോ. കെ. ഓമനക്കുട്ടി : 2012

0 Comments